Connect with us

National

ടോം വടക്കന്‍ വലിയ നേതാവൊന്നുമല്ല: രാഹുല്‍

Published

|

Last Updated

റായ്പൂര്‍: കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ടോം വടക്കനെ നിസ്സാരവത്കരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കന്‍ വലിയ നേതാവൊന്നും ആയിരുന്നില്ലെന്ന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതേകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല.

ലോക്സഭാ സീറ്റിനായി രണ്ടാഴ്ച മുമ്പ് വരെ തന്നെ ബന്ധപ്പെട്ടിരുന്ന ടോം വടക്കന് എങ്ങനെയാണ് മനംമാറ്റമുണ്ടായതെന്ന് തനിക്കറിയില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടോം വടക്കന്‍ ബി ജെ പിയിലേക്ക് ചേക്കേറിയത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് വടക്കന്‍ ഇതിനു ന്യായമായി പറഞ്ഞത്.

Latest