തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങിലേതുമുള്‍പ്പടെയുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ്.
കെ എസ് ആര്‍ ടി സി ബസുകള്‍, സര്‍ക്കാര്‍ വൈബ് സൈറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പടെയുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരമാണ് നടപടി.