കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് ബി എസ് പി

Posted on: March 12, 2019 8:23 pm | Last updated: March 12, 2019 at 9:50 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാക്കില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) വ്യക്തമാക്കി. നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി പ്രസ്താവനയില്‍ പറഞ്ഞു. ബി ജെ പിക്കെതിരായ പ്രതിപക്ഷ മഹാ സഖ്യമെന്ന ആശയത്തിന് ബി എസ് പി നിലപാട് തിരിച്ചടിയാകും.

പരസ്പര ബഹുമാനത്തിന്റെയും സത്യസന്ധമായ ഉദ്ദേശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് യു പിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന് മായാവതി പറഞ്ഞു. ബി ജെ പിയെ തോല്‍പ്പിക്കാന്‍ എസ് പി-ബി എസ് പി സഖ്യം പര്യാപ്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.