പൊന്നാനിയില്‍ യു ഡി എഫ് പ്രചാരണത്തിന് ആവേശത്തുടക്കം

Posted on: March 12, 2019 9:52 am | Last updated: March 12, 2019 at 9:52 am
പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീറിന് ഇന്നലെ തിരൂരിൽ നല്‍കിയ സ്വീകരണം

തിരൂർ: പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീറിന് ഇന്നലെ തിരൂരിൽ സ്വീകരണമൊരുക്കി.

സ്ഥാനാർഥിയുടെ പര്യടനം അണികൾ ആവേശത്തോടെ വരവേറ്റതോടെ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരൂരിൽ ആരവത്തുടക്കമായി.
കഴിഞ്ഞ ദിവസം എൽ ഡി എഫ് സ്ഥാനാർഥിയുടെ റോഡ്‌ഷോയും നഗരത്തിൽ അരങ്ങേറിയിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ താഴെപ്പാലത്ത് നിന്നാരംഭിച്ച പ്രകടനം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

വിജയത്തിന് പിന്തുണയഭ്യർഥിച്ച് ഇ ടി മുഹമ്മദ് ബശീർ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.
സി മമ്മൂട്ടി എം എൽ എ, അബ്ദുർറഹ്മാൻ രണ്ടത്താണി, സി വി വേലായുധൻ, വെട്ടം ആലിക്കോയ, പി സൈതലവി, അഡ്വ. കെ എ പത്മകുമാർ, പന്ത്രോളി മുഹമ്മദലി, യാസർ പൊട്ടച്ചോല, ഫൈസൽ ബാബു തിരൂർ, കുറുക്കോളി മൊയ്തീൻ, കീഴേടത്തിൽ ഇബ്‌റാഹീം ഹാജി, പി വി സമദ് ഹാജി നേതൃത്വം നൽകി.