കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: നിര്‍ണായക സ്‌ക്രീനിങ് കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted on: March 11, 2019 9:33 am | Last updated: March 11, 2019 at 11:59 am

ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നിര്‍ണായക സ്‌ക്രീനിങ് കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ ഉമ്മന്‍ചാണ്ടി, മുന്‍കെപിസിസി അദ്യക്ഷന്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

രാവിലെ പത്തിനാണ് യോഗം. കെസി വേണുഗോപാലടക്കം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തിറങ്ങണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമ്പോള്‍ അതില്‍ പടക്കുതിരകളുണ്ടാകുമെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ജയസാധ്യത കണക്കിലെടുത്ത് സിറ്റിങ് എംഎല്‍എമാരേയും കോണ്‍ഗ്രസ് പരിഗണിച്ചേക്കും.