Connect with us

Gulf

ഖുദ്‌റ മരുഭൂമിയില്‍ വാഹനയോട്ട മത്സരം

Published

|

Last Updated

ദുബൈ: അല്‍ ഖുദ്‌റ മരുഭൂമിയില്‍ ഫോര്‍വീലറുകളും ബഗ്ഗികളും അണിനിരന്ന വാഹനയോട്ട മത്സരങ്ങള്‍ നിരവധി പേരെ ആകര്‍ഷിച്ചു. ദുബൈ രാജ്യാന്തര ബജ മത്സരമാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. ലോകത്തിലെ പ്രഗത്ഭ വാഹനയോട്ടക്കാര്‍ പങ്കെടുത്തു.

യു എ ഇ യുടെ ഖാലിദ് അല്‍ ഖാസിമി, പോളണ്ടിലെ ജേക്കബ് പ്രിസ്‌കോന്‍സ്‌കി, റഷ്യയുടെ വഌഡ്മിര്‍ വാസിലിയേവ് തുടങ്ങിയവര്‍ മികവ് തെളിയിച്ചു. 34 കാറുകളും 39 ബൈക്കുകളുമാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്.

Latest