Connect with us

National

ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന ലൈറ്റ് ഇന്‍ഫന്‍ട്രി വിഭാഗത്തിലെ ജവാന്‍ മുഹമ്മദ് യാസിന്‍ ഭട്ടിനെയാണ് ബദ്ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. രാത്രി ഒമ്പതോടെയാണ് സൈന്യത്തിനും ജമ്മു കശ്മീര്‍ പോലീസിനും ഇതേക്കുറിച്ച് വിവരം ലഭിച്ചത്.

യാസിന്‍ ഭട്ടിന്റെ വീടിന് സുരക്ഷാ സേന പൂര്‍ണ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഒരു മാസത്തെ അവധിയില്‍ കഴിയുകയായിരുന്ന യാസീന്‍ കശ്മീരിലെ ജക്‌ലി യൂനിറ്റിലെ സൈനികോദ്യോഗസ്ഥനാണ്.

സൈനികനെ കണ്ടെത്തുന്നതിന് ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. കരസേനയുടെയും അര്‍ധസൈനിക വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

Latest