സി പി ഐ സ്ഥാനാർഥി പട്ടിക ഇന്ന്

Posted on: March 4, 2019 11:27 am | Last updated: March 4, 2019 at 11:27 am

തിരുവനന്തപുരം: സി പി ഐ സ്ഥാനാർഥി പട്ടികക്ക് ഇന്ന് അവസാന രൂപമാകും. ഇന്നലെ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് സ്ഥാനാർഥി പട്ടിക ചർച്ച ചെയ്തില്ല. ഇന്ന് എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് ജില്ലാ കൗൺസിലുകൾ തയാറാക്കിയ സ്ഥാനാർഥി പട്ടിക സംസ്ഥാന കൗൺസിലിൽ വെക്കും. സംസ്ഥാന കൗൺസിൽ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികക്ക് അവസാന രൂപം നൽകി ദേശീയ നേതൃത്വത്തിന് സമർപ്പിക്കും.

ജില്ലാ കൗൺസിലുകൾ തയാറാക്കിയ സ്ഥാനാർഥി പട്ടിക സംസ്ഥാന എക്‌സിക്യൂട്ടീവ് അതേപടി അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ കൗൺസിലുകൾ തയാറാക്കി നൽകിയ ലിസ്റ്റ് വീണ്ടും പുനഃപരിശോധനക്ക് വിധേയമാക്കും.