ബിജെപി റാലിയില്‍ സൈനിക വേഷത്തില്‍ എംപി; പ്രതിഷേധവുമായി പ്രതിപക്ഷം

Posted on: March 4, 2019 11:07 am | Last updated: March 4, 2019 at 12:29 pm

ന്യൂഡല്‍ഹി: സൈനിക വേഷത്തില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത ഡല്‍ഹി ബിജെപി എംപി മനോജ് തിവാരിക്കെതിരെ കടുത്ത പ്രതിഷേധം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തിവാരിയുടെ വേഷംകെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് ബൈക്ക് റാലി ഉദ്ഘാടനം ചെയ്യാനാണ് സൈനിക വേഷത്തില്‍ മനോജ് തിവാരിയെത്തിയത്.

സൈനികരെ മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അപമാനിക്കുകയും രാഷട്രീയവല്‍ക്കരിക്കുകയുമാണെന്ന് തൃണമൂല്‍ നേതാവ് ഡെറിബ് ഒബ്രിയന്‍ ട്വീറ്റ് ചെയ്തു. തിവാരിയുടെ നടപടിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയും രംഗത്തുവന്നു. തിവാരിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് ഒമര്‍ അബു്ദുള്ള തിവാരിയേയും ബിജെപിയേയും ട്വീറ്റില്‍ വിമര്‍ശിച്ചത്.