കശ്മീര്‍ വിഷയത്തില്‍ ഒ ഐ സിയിലെ പ്രമേയം കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ച: കോണ്‍ഗ്രസ്

Posted on: March 3, 2019 7:10 pm | Last updated: March 3, 2019 at 9:43 pm

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ ഐ സി) സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കപ്പെട്ടത് കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. കശ്മീരിലെ ‘ഇന്ത്യന്‍ ഭീകരവാദത്തെ’ അപലപിച്ചു കൊണ്ടുള്ള പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

മോദി സര്‍ക്കാര്‍ രാഷ്ട്രതാത്പര്യം അടിയറ വച്ചിരിക്കുകയാണ്. കശ്മീര്‍ ജനതയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടുള്ളതായിരുന്നു സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം. കഴിഞ്ഞ വര്‍ഷമാണ് കശ്മീരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും കൊലപാതകങ്ങളും നടന്നത്. ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ തടയപ്പെടുന്നുവെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെ കശ്മീരില്‍ പ്രവേശിക്കാന്‍ ഇന്ത്യ അനുവദിക്കുന്നില്ലെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.