രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുത്: മോദി

Posted on: March 2, 2019 10:47 pm | Last updated: March 3, 2019 at 9:25 am

ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റഫാല്‍ യുദ്ധ വിമാനമുണ്ടായിരുന്നുവെങ്കില്‍ തിരിച്ചടി കൂടുതല്‍ ശക്തമായേനെയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തെ തളര്‍ത്തുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണം. നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്‌തോളു. എന്നാല്‍ ഒരിക്കലും രാജ്യസുരക്ഷയെ എതിര്‍ക്കരുത്. റഫാല്‍ വിഷയത്തിലെ രാഷട്രീയം രാജ്യത്തിന് ദോഷകരമായെന്നും മോദി പറഞ്ഞു.കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലൂടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. എന്‍ഡിഎ സര്‍ക്കാറിന്റ കാലത്ത് രാജ്യത്തെ ജിഡിപിയില്‍ വന്‍ വര്‍ധനയുണ്ടായെന്നും മോദി അവകാശപ്പെട്ടു.