Connect with us

Ongoing News

എതിര്‍ ടീമില്‍ പത്തു പേരായിട്ടും രക്ഷയില്ല; സീസണിലെ അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് സമനില

Published

|

Last Updated

കൊച്ചി: ഐ എസ് എല്ലില്‍ സമനിലക്കുരുക്കെന്ന ശാപം അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനെ വിട്ടൊഴിഞ്ഞില്ല. ലീഗിലെ അന്തിമ പോരാട്ടത്തില്‍ 67 മിനുട്ടോളം പത്ത് പേരുമായി കളിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോടാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങിയത്.

കളിയുടെ 23ാം മിനുട്ടില്‍ ഗുര്‍വീന്ദറാണ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്. ബ്ലാസ്‌റ്റേഴ്‌സ് താരം സ്റ്റായിനോവിച്ചിനെ ഫൗള്‍ ചെയ്തതാണ് ഗുര്‍വീന്ദറിന് പുറത്തേക്കുള്ള വഴി തുറന്നത്. തുടര്‍ന്ന് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ചെങ്കിലും യുനൈറ്റഡിന്റെ വല ചലിപ്പിക്കാനായില്ല.

18 മത്സരങ്ങളില്‍ നിന്നായി 15 പോയിന്റാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആകെ സമ്പാദ്യം. ഇത്രയും മത്സരത്തില്‍ വിജയം ലഭിച്ചത് രണ്ടെണ്ണത്തില്‍ മാത്രം.

Latest