Connect with us

National

സംഝോത എക്‌സ്പ്രസ് നിര്‍ത്തിവെച്ചു; നിരവധി യാത്രക്കാര്‍ കുടുങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് സര്‍വീസ് പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് ലാഹോറില്‍നിന്നും ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. ഇതോടെ, നിരവധി യാത്രക്കാര്‍ കുടുങ്ങി. ഇവരെ ബസില്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടരുകയാണ്. ഡല്‍ഹിയില്‍നിന്നു ലാഹോറിലേക്കുള്ള സംഝോത എക്‌സ്പ്രസ് 1976ല്‍ സര്‍വീസ് ആരംഭിച്ചത്. സിംല കരാറിന്റെ ഭാഗമായിരുന്നു ഇത്.