Connect with us

National

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്ത് പരിഹരിക്കണം: മലാല യൂസുഫ് സായി

Published

|

Last Updated

ലണ്ടന്‍: പ്രശ്‌ന പരിഹാരത്തിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മലാല അഭ്യര്‍ഥിച്ചു.

യുദ്ധഭീകരതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കല്‍ എളുപ്പമായിരിക്കില്ല. അത് തുടര്‍ന്ന് കൊണ്ടിരിക്കും. ലക്ഷക്കണക്കിന് പേരാണ് ലോകത്ത് യുദ്ധക്കെടുതി അനുഭവിക്കുന്നത്. ഇനിയൊരു യുദ്ധം വേണ്ട. നിരവധി പേരുടെ ജീവനം സ്വത്തും നഷ്ടപ്പെടുന്നത് തടയാനായി ഇന്ത്യ- പാക് ചര്‍ച്ചയെ പിന്തുണയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.

Latest