Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

Published

|

Last Updated

ജമ്മു: ബലാകോട്ടില്‍ ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖക്ക് സമീപം വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍. ഗ്രാമീണരെ മറയാക്കിയ പാക് സൈന്യം മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാക് സൈനികര്‍ക്കും പരുക്കേറ്റു.

ഷോപ്പിയാനില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അര്‍ധ സൈനിക വിഭാഗവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരരെ തുരത്തിയത്. പുലര്‍ച്ചെ നാലരയോടെയാണ് ഇവിടെ ഏറ്റുമുട്ടല്‍ തുടങ്ങിത്.

ഷോപ്പിയാനിലെ മേമന്ദറില്‍ ഒരു വീട്ടില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സേന പ്രത്യാക്രമണം നടത്തുകയായിരുന്നു.

---- facebook comment plugin here -----