കാറ്റും മഴയും; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Posted on: February 25, 2019 11:05 pm | Last updated: February 26, 2019 at 10:13 am

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന 11 വിമാനങ്ങള്‍ ശക്തമായ മഴയും കാറ്റും മൂലം വഴിതിരിച്ചുവിട്ടു. ഇതില്‍ ഒമ്പത് വിമാനങ്ങള്‍ ജയ്പൂരിലെയും രണ്ടെണ്ണം ലക്‌നൗവിലെയും വിമാനത്താവളങ്ങളില്‍ ഇറക്കി.

മോശം കാലാവസ്ഥയെ തുടര്‍ന്ന് കൂടുതല്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടേക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ച മുതലാണ് ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയുമുണ്ടായത്. പുകമഞ്ഞു മൂടിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു.