സാക്ഷരതാപദ്ധതി സംസ്ഥാനതല ഉദ്‌ഘാടനം 26 ന്‌

Posted on: February 25, 2019 2:05 pm | Last updated: February 25, 2019 at 2:05 pm

തൃശൂര്‍: നിരക്ഷരെ സാക്ഷരരാക്കുന്നതിനുളള പദ്ധതികളുടെ സംസ്ഥാന തല ഉദ്‌ഘാടനം ഫെബ്രുവരി 26 വൈകീട്ട്‌ 3 ന്‌ കൊടകര ബ്ലോക്ക്‌ ഹാളില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്‌ടര്‍ ഡോ.പി.എസ്‌ ശ്രീകല, കൊടകര ബ്ലോക്ക്‌പഞ്ചായത്ത്‌ അമ്പിളി സോമന്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍.കെ ഉദയപ്രകാശ്‌, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്‌ജുളാരുണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.