ബ്രഹ്മപുരം പ്ലാന്റിലെ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി; എസി ഉപയോഗിക്കരുതെന്ന് നിര്‍ദേശം

Posted on: February 23, 2019 9:12 pm | Last updated: February 24, 2019 at 9:44 am

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. പതിനേഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അതേ സമയം പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ എസി ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

നാളത്തോടെ പുക നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് കരുതുന്നത്. അതേ സമയ തീപ്പിടിത്തം അട്ടിമറിയാണെന്നും അന്വേഷണം വേണമെന്നും കൊച്ചി മേയര്‍ ആവശ്യപ്പെട്ടു. അട്ടിമറി സാധ്യത പരിഗണിച്ച് തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനിടെ നാലാം തവണയാണ് ഇവിടെ തീപ്പിടിത്തമുണ്ടാകുന്നത്.