എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Posted on: February 23, 2019 6:34 pm | Last updated: February 23, 2019 at 9:30 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. ഇതേത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുംബൈയിലെ എയര്‍ ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഭീഷണി ഫോണ്‍ സന്ദേശമെത്തിയത്. ഇന്ന് വിമാനം റാഞ്ചുമെന്നായിരുന്നു സന്ദേശം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി സന്ദേശത്തെ ഏറെ ഗൗരവമായാണ് അധിക്യതര്‍ കാണുന്നത്. ഭീഷണിയെത്തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കി. മുംബൈ വിമാനത്താവളത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.