Connect with us

Kerala

പെരിയ ഇരട്ടക്കൊലപാതകം: പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും വധിക്കാന്‍ പ്രേരണ നല്‍കിയത് പീതാംബരനാണെന്ന് എസ് പി മാധ്യമങ്ങളോടു പറഞ്ഞു.

പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൃപേഷും ശരത്ത്‌ലാലും പ്രതികളായിരുന്നു. കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ശരത് ഉള്‍പ്പടെ ഏഴുപേര്‍ ഫെബ്രുവരി ഏഴിനാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എന്നാല്‍, കൃപേഷിനെ അറസ്റ്റ് ചെയ്തിരുന്നില്ല.

Latest