Connect with us

National

തമിഴകത്ത് ബി ജെ പി-എ ഐ എ ഡി എം കെ സഖ്യം

Published

|

Last Updated

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴകത്ത് ബി ജെ പി-എ ഐ എ ഡി എം കെ ബാന്ധവം. കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ പിയൂഷ് ഗോയല്‍ ചെന്നൈയിലെത്തി എ ഐ എ ഡി എം കെ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം സഖ്യം രൂപവത്കരിച്ചതായി ഇരുവിഭാഗവും സംയുക്തമായി പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒന്നിച്ചു മത്സരിക്കുമെന്ന് തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പുകളില്‍ എ ഐ എ ഡി എം കെയെ ബി ജെ പി പിന്തുണക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കി.

പി എം കെയും എ ഐ എ ഡി എം കെയും സഖ്യമായി മത്സരിക്കാന്‍ നേരത്തെ തന്നെ ധാരണയുണ്ടാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളില്‍ പി എം കെ മത്സരിക്കുമെന്നാണ് ധാരണ. ഇതിനു പിന്നാലെയാണ് ബി ജെ പി സഖ്യത്തിലേക്കെത്തിയത്. ഈ കക്ഷികള്‍ക്കു പുറമെ ഡി എം ഡി കെയും സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest