Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കിയാണ് എകെജി സെന്ററിലെത്തി മുഖ്യമന്ത്രി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം പാര്‍ട്ടിക്ക് രാഷട്രീയമായി കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്. എല്‍ഡിഎഫിന്റെ രണ്ട് മേഖലാ ജാഥകള്‍ മാറ്റിവെക്കേണ്ടി സ്ഥിതിയാണുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടന്ന കൊലപാതങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊലപാതകത്തെ സംസ്ഥാന സെക്രട്ടറി പൂര്‍ണമായും തള്ളിപ്പറഞ്ഞിരിക്കുന്നത്.

---- facebook comment plugin here -----

Latest