ധീരജവാന് ജന്‍മനാടിന്റെ അന്ത്യാജ്ഞലി; പൊതുദര്‍ശനവേദിയിലേക്ക് ജനപ്രവാഹം

Posted on: February 16, 2019 7:03 pm | Last updated: February 16, 2019 at 9:34 pm

കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ മൃതദേഹം ജന്‍മനാട്ടിലെത്തിച്ചു. വീട്ടിലും തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആദരാജ്ഞലികളര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

വീട്ടിനുള്ളിലേക്ക് കൊണ്ടുപോയ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കുമാണ് അവസരമുണ്ടായിരുന്നത്. തുടര്‍ന്ന് വീട്ടിന് മുന്നിലേക്ക് കൊണ്ടുവന്ന മൃതദേഹത്തില്‍ നിരവധി പേര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. തുടര്‍ന്നാണ് സ്‌കൂളിലേക്ക് കൊണ്ടുപോയത്. ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ശരീരം കരിപ്പൂരിലെത്തിച്ചത്. വീട്ടിലേക്ക് കൊണ്ടുപോകും വഴി തൊണ്ടയാട് വെച്ചും രാമനാട്ടുകരവെച്ചും ജനങ്ങള്‍ ആദരാജ്ഞലിയര്‍പ്പിച്ചു.