Connect with us

National

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹാര്‍ദികിനും പാണ്ഡ്യക്കും കരണ്‍ ജോഹറിനുമെതിരെ കേസെടുത്തു

Published

|

Last Updated

ജയ്പുര്‍: ടെലിവിഷന്‍ പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഹാര്‍ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും അവതാരകന്‍ കരണ്‍ ജോഹറിനുമെതിരെ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ജോധ്പൂര്‍ പോലീസാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്.

പാണ്ഡ്യക്കും രാഹുലിനുമെതിരെ ബിസിസിഐ വിലക്ക് നീങ്ങിയതിന് പിന്നാലെയാണ് കേസ്. കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിക്കിടെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.