ബി ജെ പി സമീപകാലത്തെങ്ങും കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധ്യതയില്ലെന്ന് ഒ രാജഗോപാല്‍

Posted on: February 5, 2019 10:31 pm | Last updated: February 6, 2019 at 9:58 am

തിരുവനന്തപുരം: ബി ജെ പി കേരളത്തില്‍ സമീപകാലത്തെങ്ങും അധികാരത്തിലെത്താന്‍ സാധ്യതയില്ലെന്ന് ഒ രാജഗോപാല്‍ എം എല്‍ എ. നിയമസഭയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെ, സംസ്ഥാനത്തെ വിലക്കയറ്റം സംബന്ധിച്ചു സംസാരിക്കവെയാണ് രാജഗോപാല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

കേരളത്തില്‍ സാധനങ്ങള്‍ക്കു വില കയറുന്നതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണ്. അതിനു ബി ജെ പിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ബി ജെ പി കേരളം ഭരിച്ചിട്ടില്ല.
അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമലയില്‍ പ്രവേശിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും ശബരിമല പ്രശ്‌നം വഷളാക്കിയത് പോലീസാണെന്നും എം എല്‍ എ പറഞ്ഞുവച്ചു.