Connect with us

National

സിബിഐ-മമത പോര്: സിബിഐ ഹരജി ഇന്ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹരജിയില്‍ നാളെ കോടതി വാദം കേള്‍ക്കും. ഇന്നുതന്നെ വാദം കേള്‍ക്കണമെന്ന ആവശ്യം സിബിഐ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ഹരജിയില്‍ എന്താണ് തിടുക്കമെന്ന് ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദി്ചു. ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്ന് സോളിസ്റ്റര്‍ ജനറല്‍ അറിയിച്ചു. തുടര്‍ന്ന് തെളിവ് ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ബംഗാള്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയാണ് സിബിഐ കോടതിയലക്ഷ്യ കേസ് നല്‍കിയിരിക്കുന്നത്. ചിട്ടി തട്ടിപ്പ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സംസ്ഥാനത്തെ നടപടിക്ക് മുമ്പ് സിബിഐ തങ്ങളോട് ചോദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം. എന്നാല്‍ നാളിതുവരെ സര്‍ക്കാര്‍ ഈ വാദമുന്നയിച്ചിരുന്നില്ലെന്നാണ് സിബിഐ പറയുന്നത്.

Latest