ബംഗാളിനെ ചെങ്കടലാക്കി ഇടതു റാലി

Posted on: February 3, 2019 9:17 pm | Last updated: February 3, 2019 at 10:40 pm

കൊല്‍ക്കത്ത: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബംഗാളില്‍ പടുകൂറ്റന്‍ ഇടതു റാലി. വര്‍ഗീയ നയങ്ങള്‍ നടപ്പിലാക്കുന്ന ബി ജെ പിയെ ഒറ്റപ്പെടുത്തുക, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് ബംഗാളിനെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് റാലി സംഘടിപ്പിച്ചത്.

പതിനായിരങ്ങളാണ് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ഉള്‍പ്പടെയുള്ള നേതാക്കള്‍ റാലിയില്‍ പ്രസംഗിച്ചു.