ഇറാനില്‍ വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു

Posted on: January 14, 2019 5:48 pm | Last updated: January 14, 2019 at 5:48 pm

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ സൈനിക വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു. ബോയിംഗ് 707 ചരക്കു വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നു രാവിലെ അപകടത്തില്‍ പെട്ടത്. ഫ്‌ളൈറ്റ് എന്‍ജിനീയര്‍ ഒഴികെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. പരുക്കേറ്റ എന്‍ജിനീയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നിന്ന് ഇറച്ചിയുമായി വരികയായിരുന്ന വിമാനമാണ് തകര്‍ന്നത്. വിമാനം റണ്‍വേയില്‍ ഇറക്കുന്നതിനിടെ തീപിടിക്കുകയും മതിലില്‍ ഇടിച്ചു തകരുകയുമായിരുന്നു.