Connect with us

Ongoing News

ഹിറ്റ്മാന്‍ കസറി; വീണ്ടും സെഞ്ച്വറി; ഇന്ത്യ പൊരുതുന്നു

Published

|

Last Updated

സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മക്ക് സെഞ്ച്വറി. 110 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറും സഹിതമാണ് രോഹിത് സെഞ്ച്വറി സ്വന്തമാക്കിയത്.
ഏകദിനത്തില്‍ രോഹിതിന്റെ 22ാം സെഞ്ച്വറിയാണ് സിഡ്‌നിയില്‍ പിറന്നത്.

289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യക്ക് 59 പന്തില്‍ 108 റണ്‍സ് കൂടി വേണം. നാല് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി വന്‍ തകര്‍ച്ചയെ തുറിച്ചു നോക്കിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ രോഹിതും ധോണിയും (51) ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് 137 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റിന് 288 റണ്‍സെടുത്തു.
മധ്യനിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിന്റെ മികവിലാണ് ഓസീസ് മോശമല്ലാത്ത ടോട്ടല്‍ നേടിയത്. പീറ്റര്‍ ഹാന്‍ഡ്‌കോംബ് (73), ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54) എന്നിവര്‍ ആസ്‌ത്രേലിയക്കായി തിളങ്ങി.

43 പന്തില്‍ 47 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയിനിസും അഞ്ച് പന്തില്‍ 11 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

ഓസീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആറ് റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കി. ഇതോടെ ഏകദിനത്തില്‍ നൂറ് വിക്കറ്റെന്ന നേട്ടവും ഭുവനേശ്വര്‍ സ്വന്തമാക്കി. മൂന്നാം വിക്കറ്റില്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്നുള്ള 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസീസ് ഇന്നിംഗ്‌സിന് അടിത്തറ പാകിയത്.

Latest