Connect with us

Kerala

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; തിരഞ്ഞെടുക്കപ്പെട്ടത് ഇവർ

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് മന്ത്രി കെ ടി ജലീല്‍ നറുക്കെടുപ്പ് നിർവഹിച്ചു. 8262 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്.

Haj Selected Pilgrims Cover… by on Scribd

43,115 പേരാണ് ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ നല്‍കിയത്. ഇവരില്‍ എഴുപത് വയസ്സ് വിഭാഗത്തില്‍ 1,199 അപേക്ഷകളും മഹ്‌റമില്ലാത്ത സ്ത്രീ വിഭാഗത്തില്‍ 2,011 അപേക്ഷകളുമാണുള്ളത്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും.നറുക്കെടുപ്പിലൂടെ അവസരം ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ ഹജ്ജിനായി പരിഗണിക്കും. ഈ വര്‍ഷം 12,000 പേര്‍ക്കെങ്കിലും ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചടങ്ങിൽ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അ2്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ കാരാട്ട് റസാ ഖ്, മുഹമ്മദ് മുഹസിന്‍, മുന്‍ ചെയര്‍മാന്‍മാരായ പി.ടി.എ. റഹീം എം.എല്‍.എ, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ അബ്ദുറഹിമാന്‍ (ഇണ്ണി), മുസ്‌ലിയാര്‍ സജീര്‍, സുലൈഖ കാഞ്ഞങ്ങാട്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസമ്മില്‍ ഹാജി, പി.കെ. അഹമ്മദ്, മുഹമ്മദ് കാസിം കോയ പൊന്നാനി, അനസ് ഹാജി, എന്നി വര്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍ സ്വാഗതവും, പി.കെ. അസ്സയിന്‍ നന്ദിയും പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിർദേശങ്ങൾ

 

Latest