Connect with us

Ongoing News

അഭ്യൂഹങ്ങള്‍ക്കു വിരാമം; ഐ പി എല്ലിനു ഇന്ത്യ തന്നെ വേദിയാകും

Published

|

Last Updated

മുംബൈ: ഇത്തവണത്തെ ഐ പി എല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കും. ബി സി സി ഐയുടെ ഇടക്കാല ഭരണസമിതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പു കാരണം ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.

മാര്‍ച്ച് 23ന് മത്സരങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ബി സി സി ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ശേഷമാകും മത്സരക്രമം സംബന്ധിച്ച വിവരം വെളിപ്പെടുത്തുക.

Latest