Connect with us

Kerala

തിരുവനന്തപുരത്ത് അഞ്ചംഗ സംഘം കണ്ടക്ടറെ ബസില്‍ കയറി കുത്തി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചംഗ സംഘം കണ്ടക്ടറെ ബസില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണിനാണ് കുത്തേറ്റത്.

എസ്എംവി സ്‌കൂളിന് സമീപം വെച്ചാണ് സംഭവം. അക്രമത്തിന്റെ കാരണം അറിവായിട്ടില്ല. പരുക്കേറ്റ അരുണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.