അകക്കാമ്പ്

കവിത
 ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്, എം എസ് എം കോളജ് കായംകുളം, [email protected]
Posted on: January 6, 2019 12:18 pm | Last updated: January 6, 2019 at 12:18 pm
SHARE

തലയ്ക്കു മുകളില്‍ ഘടികാര സൂചി
താളം ചവിട്ടുന്നുണ്ട്!
വിപ്ലവവും വീരകഥകളും
വെറും ചുവരെഴുത്തില്‍ ഒതുങ്ങി
ചതിയും കൊതിയും തേടി മാംസത്തെ
കുരുതി കൊടുത്തവരുണ്ടിവിടെ
നിശ്ശബ്ദമായ വായനാമുറിയിന്ന്
നിര്‍വികാരതയുടെ ക്യാന്‍വാസ്
ഞാന്‍ കണ്ട ഓരോ പ്രണയവും
ക്യാമ്പസിലെ പൊട്ടക്കിണറ്റില്‍
ജീവനറ്റ് അവതരിക്കുമ്പോള്‍
വസന്തം വാടകക്കെടുക്കാന്‍
എ ടി എമ്മില്‍ നിന്ന് കാശെടുത്തിട്ടുണ്ട്
ശിഥില യാഥാര്‍ഥ്യങ്ങളെ
കടിച്ചിറക്കാനും ചവച്ചരക്കാനും
കോടതി അവര്‍ക്ക് ധൈര്യം നല്‍കും
വിടരും മുമ്പേ നിങ്ങള്‍ കരിച്ചും
ഞെരിച്ചും കളഞ്ഞ പുഷ്പങ്ങളെയോര്‍ത്ത്
ഇനിയും വാടരുത് പരിഭവിക്കുകയുമരുത്
സത്യത്തിന്റെയും കള്ളത്തിന്റെയും
നടുവിലുള്ള ഈ ചതുരംഗക്കളി എന്നവസാനിക്കും?

LEAVE A REPLY

Please enter your comment!
Please enter your name here