Connect with us

Kerala

വാറ്റ് ചാരായവും വാഷുമായി സണ്‍ഡേ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പിടിയില്‍

Published

|

Last Updated

പേരാവൂര്‍: ഏഴ് ലിറ്റര്‍ ചാരായവും അമ്പത് ലിറ്റര്‍ വാഷുമായി സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. കണിച്ചാര്‍ അണുങ്ങോട് എടത്താഴെ വീട്ടില്‍ എ ടി ജോസഫ് എന്നയാളാണ് പോലീസ് പിടിയിലായത്.

ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രദേശത്തെ ക്രിസ്ത്യന്‍ പള്ളിയുടെ സണ്‍ഡേ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് ജോസഫ്. ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. വീടിന് സമീപത്തെ ഷെഡ്ഡില്‍ വെച്ചാണ് ഇയാള്‍ ചാരായം നിര്‍മിച്ചിരുന്നത്.

Latest