സച്ചിന്റെ ആദ്യകാല പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ അന്തരിച്ചു

Posted on: January 2, 2019 8:47 pm | Last updated: January 2, 2019 at 11:40 pm

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദ്യകാല പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സച്ചിന്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തെ രൂപപ്പെടുത്തിയ പരിശീലകനയായിരുന്നു അച്രേകര്‍.

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അച്‌രേക്കര്‍ സ്ഥാപിച്ച കാമാത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബിലൂടെയാണ് സച്ചിന്റെ ഉദയം. വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ എന്നിവരേയും പരിശീലീപ്പിച്ചിട്ടുണ്ട്. തന്റെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും അച് രേക്കറാണെന്ന് സച്ചിന്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. 1990ല്‍ ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. 2010ല്‍ പത്മശ്രീ നല്‍കി അച്‌രേക്കറെ രാജ്യം ആദരിച്ചു.