Connect with us

Kerala

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട: അന്താരാഷ്ട്ര സംഘത്തിലെ കണ്ണികളായ നാല് പേര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. മൂന്ന് കോടിയുടെ ഹാഷിഷുമായി മാലിദ്വീപ് സ്വദേശികള്‍ അടക്കം നാല് പേരെ ഷാഡോ പോലീസ് പിടികൂടി. പിടിയിലായ ഒരാള്‍ തമിഴ്‌നാട് തൃച്ചി സ്വദേശിയാണ്. ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായതെന്ന് ഷാഡോ പോലീസ് അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കോടികളുടെ മയക്കുമരുന്ന് കടത്തുന്നവരാണ് പിടിയിലായതെന്നാണ് വിവരം. ഷാംപൂ, പൗഡര്‍ കുപ്പികളില്‍ ഹാഷിഷ് ഓയില്‍ നിറച്ചാണ് കടത്ത്. കഴിഞ്ഞ 26ന്് കൊച്ചിയിലെത്തിയ ഇവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ 21ന് രണ്ട് കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി ഒരാളെ ഷാഡോ പോലീസ് പിടികൂടിയിരുന്നു.

---- facebook comment plugin here -----

Latest