ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: December 30, 2018 3:41 pm | Last updated: December 30, 2018 at 3:41 pm

കോട്ടയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇളങ്ങുളം കൂരാലി നെടുംകാട്ടില്‍ സണ്ണി-സെല്ലി ദമ്പതികളുടെ മകന്‍ എബിന്‍ (20) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.3ഓടെ പൊന്‍കുന്നം പാല റോഡില്‍ അട്ടിക്കല്‍ ഒന്നാം മൈലിനു സമീപത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ എബിനിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.