യുഇഎയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു

Posted on: December 27, 2018 6:02 pm | Last updated: December 27, 2018 at 6:07 pm

ദുബൈ: യുഇഎയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ജനുവരി മാസത്തെ വില വില നിര്‍ണയ അതോറിറ്റി പുറത്തുവിട്ടു. സൂപ്പര്‍ 98 പെട്രോളിന് ഡിസംബറില്‍ 2.25 ദിര്‍ഹം ആയിരുന്നത് രണ്ട് ദിര്‍ഹം ആയി കുറച്ചു. സ്‌പെഷ്യല്‍ 95 പെട്രോള്‍ വില 2.15ല്‍ നിന്ന് 1.89 ആയി കുറഞ്ഞു.

ഡീസല്‍ വില 2.61 ദിര്‍ഹമില്‍ നിന്ന് 2.30 രൂപയായാണ് കുറച്ചത്.