ദര്‍ശനത്തിനു സൗകര്യമൊരുക്കാമെന്നു പോലീസ്; ബിന്ദുവും കനകദുര്‍ഗയും നിരാഹാരം അവസാനിപ്പിച്ചു

Posted on: December 25, 2018 7:59 pm | Last updated: December 26, 2018 at 9:23 am

കോട്ടയം: ശബരിമല ദര്‍ശനം നിര്‍വഹിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വന്ന യുവതികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. ദര്‍ശനത്തിനു സൗകര്യമൊരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ പറഞ്ഞു. കോട്ടയം എസ് പിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരുവരെയും പോലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

വീണ്ടും മല കയറാനും ദര്‍ശനത്തിനും പോലീസ് അവസരമൊരുക്കണമെന്ന ഇവരുടെ ആവശ്യം സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പോലീസ് തള്ളിയിരുന്നു. എന്നാല്‍, ഇന്ന് വൈകീട്ട് നടന്ന ചര്‍ച്ചയില്‍ സന്നിധാനത്ത് എത്താന്‍ സഹായിക്കാമെന്ന് പോലീസ് ഉറപ്പു നല്‍കി.
ആശുപത്രിയില്‍ തന്നെ കഴിയുന്ന യുവതികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോട്ടയം ആര്‍ എം ഒ വ്യക്തമാക്കി. പോലീസ് ആവശ്യപ്പെടുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യും.