വൈലോപ്പിള്ളി കവിതാ പുരസ്‌കാരം ബിനീഷ് പുതുപ്പണത്തിന് സമ്മാനിച്ചു

Posted on: December 22, 2018 7:41 pm | Last updated: December 22, 2018 at 7:42 pm

തൃശൂര്‍: യുവകവികള്‍ക്കായി വൈലോപ്പിള്ളി സ്മാരക സമിതി ഏര്‍പ്പെടുത്തിയ കവിത പുരസ്‌കാരം ബിനീഷ് പുതുപ്പണത്തിന് സമ്മാനിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 33ാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രഫ. കെ.വി. രാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു.

10,001 രൂപയും മാമ്പഴം ആലേഖനം ചെയ്ത ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. പ്രൊഫ. എം ആര്‍ ചന്ദ്രശേഖരന്‍, ഡോ. കെ പി മോഹനന്‍, പി ചിത്രന്‍ നമ്പൂതിരിപ്പാട്, ടി കെ അച്യുതന്‍ മാസ്റ്റര്‍, ഡോ. ടി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിലമേല്‍ എന്‍.എസ്.എസ് കോളജ് അധ്യാപകനായ ബിനീഷ് പുതുപ്പണത്തിന്റെ പാല്‍വിളിയെന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.