Connect with us

Kerala

കോതമംഗലം ചെറിയ പള്ളിത്തര്‍ക്കം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Published

|

Last Updated

കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിത്തര്‍ക്കത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ കോടതി കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു .

കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോള്‍ ഹൈക്കടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടു നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിനായിട്ടില്ല. വിധി നടപ്പാക്കാന്‍ കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്നും ഹരജിയില്‍ പറയുന്നു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.