സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസ് ; പാല കോടതി ഇന്ന് വിധി പറയും

Posted on: December 19, 2018 10:37 am | Last updated: December 19, 2018 at 11:48 am

കോട്ടയം: പാലായിലെ ലിസ്യു കര്‍മലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പറയും . പാല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. 69കാരിയായ അമലയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍.

2015 സെപ്തംബര്‍ 17നാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറില്‍വെച്ചാണ് സതീഷ് ബാബു പിടിയിലാകുന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം. പൈക മഠത്തിലെ ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് സതീഷ് ബാബു പോലീസിന് മൊഴി നല്‍കിയിരുന്നു.