Connect with us

Malappuram

അന്താരാഷ്ട്ര അറബിക് ഫിയസ്ത നാളെ സ്വലാത്ത് നഗറില്‍

Published

|

Last Updated

മലപ്പുറം: ലോക അരബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നാളെ സ്വലാത്ത് നഗറില്‍ അന്താരാഷ്ട്ര അറബിക് ഫിയസ്ത നടക്കും. മഅ്ദിന്‍ അക്കാദമിയും അറബി ലാന്‍ഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറവും(അലിഫ്) സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഉച്ചക്ക് രണ്ടിന് മഅ്ദിന്‍ എജ്യൂപാര്‍ക്കില്‍ ഈജിപ്ത് കള്‍ചറല്‍ കൗണ്‍സിലര്‍ ഡോ. മുഹമ്മദ് ശുക്ര്‍ നദ ഉദ്ഘാടനം ചെയ്യും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സുഡാന്‍ ഡപ്യൂട്ടി അംബാസിഡര്‍ ഡോ. ഉസ്മാന്‍ മുഹമ്മദ് അല്‍ ബഷീര്‍ മുഖ്യാതിഥിയാകും. അലിഫ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മുഖ്യപ്രഭാഷണം നടത്തും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹസൈനാര്‍ നദ്‌വി പാലക്കാട്, ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

അബൂബക്കര്‍ ശര്‍വാനി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, തറയിട്ടാല്‍ ഹസന്‍സഖാഫി, ഡോ. അബ്ദുല്‍ ഹക്കീം സഅ്ദി, ഡോ. മുഹമ്മദ് ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അമീന്‍ ഹസന്‍ സഖാഫി, ഡോ. അബൂബക്കര്‍ നിസാമി, ഇബ്‌റാഹീം ബാഖവി ബാഖവി, അബ്ദുസ്വമദ് സഖാഫി മേല്‍മുറി, അബ്ദുല്‍ജലീല്‍ അസ്ഹരി പ്രസംഗിക്കും.

അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഹാദസ അറബിയ്യ സംഭാഷണ മത്സരം രാവിലെ ഒമ്പതിന് മഅ്ദിന്‍ ഇംഗ്ലീഷ് വില്ലേജ് കാമ്പസില്‍ നടക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികള്‍ രാവിലെ 8.30ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 9037176582