രഹന ഫാത്തിമക്ക് ഉപാധികളോടെ ജാമ്യം

Posted on: December 14, 2018 9:48 am | Last updated: December 14, 2018 at 1:03 pm

 കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മത സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുത്, മൂന്ന് മാസത്തേക്ക് പമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.

ശബരിമല ദര്‍ശനത്തിന് ശ്രമിച്ച തനിക്കെതിരെ പത്തനംതിട്ട പോലീസ് അനാവശ്യ കുറ്റം ചുമത്തി കേസെടുത്തുവെന്ന് രഹന ഫാത്തിമ ജമ്യ ഹരജിയില്‍ ആരോപിച്ചിരുന്നു. ശബരിമല ദര്‍ശനത്തിന് മുമ്പ് രഹന ഫാത്തിമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് കേസിനാധാരം. നവംബര്‍ 28നാണ് ഇവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ രഹന ഫാത്തിമയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു