Kerala
നാളെ സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് ബി ജെ പി പ്രഖ്യാപിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ നിരാഹാര സമരം നടക്കുന്ന പന്തലിനു സമീപം ആത്മഹത്യക്കു ശ്രമിച്ചയാള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയുള്ള ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബി ജെ പി നേതാക്കള്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമര പന്തലിനു സമീപത്ത് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്.







