Connect with us

Kerala

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപിയുടെ ആഹ്വാനം. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസ് അതിക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

മാര്‍ച്ചിനിടെ പോലീസിന് നേരെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി നേതാവ് എഎന്‍ രാധാക്യഷ്ണന്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.