Connect with us

Kerala

എഴുപത്കാരന് ആള്‍ക്കൂട്ട മര്‍ദനം; അഞ്ച് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

മൂന്നാര്‍: മത്സ്യ വ്യാപാരിയായ എഴുപത്കാരനെ ആള്‍ക്കൂട്ടം തെരുവിലിട്ട് മര്‍ദിച്ച സംഭവത്തില്‍ ഇടുക്കി മാങ്കുളം സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടിമാലി വാളറ മക്കാറിനാണ് ക്രൂര മര്‍ദനമേറ്റത്. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കാറിനെ അക്രമി സംഘം റോഡിലിട്ട് മര്‍ദിച്ചത്. മീന്‍ വിറ്റ പണം ചോദിച്ചതാണ് മര്‍ദനത്തിന് കാരണമെന്നറിയുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ മക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. അക്രമത്തിന്റെ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദ്യശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Latest