കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആറ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: December 3, 2018 7:17 pm | Last updated: December 3, 2018 at 8:52 pm

കൊല്ലം കോളജ് വ്ിദ്യാര്‍ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് അധ്യാപകര മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഫാത്തിമ മാതാ നാഷനല്‍ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.

കോളജിലെ ആറ് അധ്യാപകരെയാണ് മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകരായ ശ്രുതി, ഡോ. സോഫിയ, ക്രിസ്റ്റി ക്ലമന്റ്, ലില്ലി, നിഷ തോമസ്, സജി മോന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 28നു പരീക്ഷയ്ക്കിടെ ക്രമക്കേട് ആരോപിച്ചു പരീക്ഷാ ഹാളില്‍നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണു ഫാത്തിമ മാതാ കോളജിലെ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ലിഷ് ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത്.