പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ച് പേര്‍ പിടിയില്‍

Posted on: December 1, 2018 10:38 am | Last updated: December 1, 2018 at 11:00 am

പത്തനംതിട്ട: പത്തനംതിട്ട മഞ്ഞനിക്കരയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ബന്ധുവടക്കം അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയില്‍. കൂത്താട്ടുകുളത്ത് നിന്നും ഒരാളെയും പെരുമ്പാവൂരില്‍നിന്ന് നാല് പേരേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ്ത്തിലെ സാമ്പത്തിക തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൈസുരുവിലെ ബന്ധുവായ ആളാണ് അവിടെത്തന്നെയുള്ള ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. 25 ലക്ഷം രൂപയാണ് ഇതിനായി ക്വട്ടേഷന്‍ സംഘത്തിന് പ്രതിഫലം നിശ്ചയിച്ചത്. അതേ സമയം കുട്ടി പോലീസിന്റെ കസ്റ്റഡിയില്‍ സുരക്ഷിതനാണെന്നാണ് അറിയുന്നത്.
്‌