Connect with us

National

ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു- VIDEO

Published

|

Last Updated

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് സാറ്റലൈറ്റ്) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

പിഎസ്എല്‍വി സി 43 റോക്കറ്റാണ് ഹൈസിസിനെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമായ ഹൈസിസിന് 380 കിലോയാണ് ഭാരം.

ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളി നിന്നായി മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 43യില്‍ വിക്ഷേപിച്ചു. ഭൗമോപരിതലത്തിലെ ചിത്രങ്ങള്‍ കടുതല്‍ വ്യക്തതയോടെ പകര്‍ത്താന്‍ ഹൈസിന് കഴിയും.

Latest